ബെഗുസരായി, ദര്‍ഭംഗ, മധുബനി, സമസ്തിപുര്‍ എന്നീ ജില്ലകളിലാണ് സംഭവം. ബെഗുസരായില്‍ അഞ്ചുപേരും ദര്‍ഭംഗയില്‍ നാലുപേരും മധുബനിയില്‍ മൂന്നുപേരും സമസ്തിപൂരില്‍ ഒരാളുമാണ് മരിച്ചത്. ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനുമൊപ്പം എത്തിയ ഇടിമിന്നലാണ് നാശം വിതച്ചത്. 2023ല്‍ മാത്രം 275 പേരാണ് ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത്.



