ആലപ്പുഴ: വൈദികരായ ഒരു കൂട്ടം പേരെ ഒരുമിപ്പിക്കുന്നത് ഒറ്റ വികാരം ബാസ്കറ്റ്ബോൾ. എൻ.സി. ജോൺ ട്രോഫിക്കു വേണ്ടിയുള്ള ആലപ്പുഴ ജില്ലാ ബാസ്കറ്റ്ബോൾ സീനിയ ർ ലീഗ് ചാമ്പ്യൻഷിപ്സ് 2024- ൽ പങ്കെടുക്കുന്ന ഒരു ടീമിലെ എല്ലാ അംഗങ്ങളും വൈദികരാണ്. ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ) സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്സ് ഓഗ്സ്റ്റ് 20, 21 തീയതികളിൽ വൈ എംസിഎ ഇൻഡോർ ബാസ്‌കറ്റ്ബോൾ കോംപ്ലക്സിലാണ് നടത്തുന്നത്. സീറോ മലങ്കര കത്തോലിക്കാ സഭയിൽപ്പെട്ടവരും മാവേലിക്കര കേന്ദ്രമാക്കി ബാസ്കറ്റ്ബോൾ ഗയിമിനായി മലങ്കരൈറ്റ്സ് എന്ന കൂട്ടായ്മയിൽ ഒത്തുകൂടുന്നവരുമാണ് മുരിക്കൻസ് ക്ലബ്ബിന്റെ ജേഴ്സിയിൽ കളിക്കളത്തിലിറങ്ങുന്ന വൈദികരെന്ന് എഡിബിഎ പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ സൂചിപ്പിച്ചു. സെമിനാരിയിൽ പഠിക്കുന്നതിനോടൊപ്പം ബാസ്കറ്റ്ബോളും പരിശീലിച്ചവർ. ഇങ്ങനെ താൽപ്പര്യമെടുക്കുന്ന 21 പേരുടെ കൂട്ടുകെട്ടിലുൾപ്പെട്ടവരാണ് ഇപ്പോൾ കളിക്കാൻ രംഗത്തു വരുന്നത്. അതിൽ ആറടിയിൽ കൂടുതൽ ഉയരമുള്ള പലരുണ്ട്.
സാധാരണ സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീം കൂടുതൽ ഗൗരവതരമായി വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള ശ്രമത്തിലാണ്. കളിക്കാരായ വൈദികർ വിദ്യാർത്ഥികളെ കോച്ച് ചെയ്യാനും മറ്റു ജോലികൾക്കിടയിൽ സമയം കണ്ടെത്താറുണ്ട്.
വികാരിമാർ തുടങ്ങി അധ്യാപകർ വരെയുള്ളവരുടെ സേവനങ്ങൾ ചെയ്യുന്നവരാണിവർ. ടീം ക്യാപ്റ്റൻ ഫാ. ജിൻസ് മെപ്പുറത്തും ടീം കോ-ഓർഡി നേറ്റർ ഫാ. ജോബിൻ കാമെ പ്ലംപറമ്പിലുമാൺ, കഴിഞ്ഞ വർഷം മാർ ഈവാനിയോസ് ട്രോഫി വിന്നേഴ്‌സും ഈ വർഷം റണ്ണർ അപ്പുമാണ് മലങ്ക രൈറ്റ്സ്.