Wednesday, August 6, 2025
No menu items!
Homeവാർത്തകൾബഹിരാകാശത്തിൽ സുനിത വില്യംസും സംഘവും പുതുവർഷത്തെ വരവേറ്റത് 16 തവണ

ബഹിരാകാശത്തിൽ സുനിത വില്യംസും സംഘവും പുതുവർഷത്തെ വരവേറ്റത് 16 തവണ

16 തവണയാണ് ബഹിരാകാശത്തുള്ള സുനിത വില്യംസ് ഉൾപ്പെടെയുള്ള ഏഴ് പേർ സൂര്യോദയവും അസ്തമയവും കണ്ടത്. ഇവർ  ഉൾപ്പെടുന്ന പേടകം ഓരോ തവണ ഭൂമിയെ പരിക്രമണം ചെയ്യുമ്പോഴും സൂര്യോദയവും സൂര്യാസ്തമനവും കാണാനാകും. പുതുവർഷദിനത്തിലേക്ക് കാലചക്രം കറങ്ങിയെത്തിയപ്പോഴേക്കും ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികൾ 16 തവണ പുതുവർഷമാഘോഷിച്ചു.

ആറ് മാസത്തിലധികമായി മൈക്രോഗ്രാവിറ്റിയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള സുനിത വില്യംസും സംഘവും. 2024 ജൂണിൽ ഒരാഴ്‌ചത്തെ ദൗത്യത്തിനായി ബോയിങിന്‍റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഇത്തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. എന്നാല്‍ സ്റ്റാര്‍ലൈനറിലെ സാങ്കേതിക തകരാര്‍ കാരണം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകം ഭൂമിയില്‍ തിരിച്ചിറക്കുകയാണ് നാസയും ബോയിങും ചെയ്‌തത്. ഇതിന് ശേഷമാണ് സുനിതയുടെയും ബുച്ചിന്‍റെയും മടക്കം 2025 ഫെബ്രുവരിയിലേക്ക് നിശ്ചയിച്ചതും ഇപ്പോള്‍ മാര്‍ച്ച് അവസാനം വരെ നീട്ടിയതും. മാര്‍ച്ച് മാസത്തിന് മുമ്പ് സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരാനുള്ള സാധ്യതകള്‍ നാസ കാണുന്നില്ല. 

അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറ് മാസത്തിലധികമായി കഴിയേണ്ടിവരുന്നത് സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും ആരോഗ്യസ്ഥിതിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കയ്ക്ക് യാതൊരു വകയുമില്ല എന്നാണ് നാസയും സുനിതയും വ്യക്തമാക്കുന്നത്. സുനിത വില്യംസും കൂട്ടരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തല്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചിരുന്നു,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments