ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും എതിര്‍പ്പും മറികടന്ന് വഖഫ് ഭേദഗതി ബില്‍ പാസാക്കിയാണ് ബജറ്റ് സമ്മേളനം കടന്നുപോയത്. വഖഫ് നിയമം സുതാര്യത വര്‍ധിപ്പിക്കുമെന്ന അവകാശവാദം പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു.വഖഫ് നിയമത്തെ സര്‍ക്കാര്‍ ബുള്‍ഡോസ് ചെയ്തുവെന്നാരോപിച്ച് ലോക്സഭയില്‍ അവസാന ദിനത്തിലും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. പാര്‍ലമെന്റിന് പുറത്ത് ജബല്‍പൂര്‍ സംഭവവും ചണ്ഡീഗഡില്‍ ദുഃഖവെളളി പ്രവൃത്തി ദിനമാക്കിയ നടപടിയും ചൂണ്ടിക്കാട്ടി പ്രതിഷേധമുണ്ടായി. മണിപ്പൂര്‍, സ്റ്റാര്‍ലിങ്ക്, എമ്പുരാന്, യുഎസ് നാടുകടത്തല്‍, ദേശീയ വിദ്യാഭ്യാസ നയം, ലോക്സഭാ മണ്ഡല പുനർനിർണയം ഉള്‍പ്പെടെ വിവിധ വിഷയങ്ങളാണ് ഈ ബജറ്റ് കാല സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയത്.



