കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ കനത്ത നാശനഷ്ടം.രണ്ട് പേര് കൂടി മരിച്ചതോടെ മരണസംഖ്യ നാലായി. കിഴക്കന്‍ തീരത്ത് വീശിയ ദന ചുഴലിക്കാറ്റ് കനത്ത മഴക്കും അതിവേഗ കാറ്റിനും കാരണമായി. മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലംപതിച്ചു.പല ഇടങ്ങളിലും കാര്‍ഷിക വിളകള്‍ക്കും കനത്ത നാശ നഷ്ടം സംഭവിച്ചതായാണ് റിപോര്‍ട്ട്.
ഇന്നലെ രണ്ട് മരണമാണ് റിപോര്‍ട്ട് ചെയ്തത്.പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബഡ് ബഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ചന്ദന്‍ ദാസ് (31) എന്ന സിവില്‍ വോളന്റിയറും ഹൗറ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനെ തന്തിപ്പാറയിലെ വെള്ളക്കെട്ടുള്ള റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.