Wednesday, July 9, 2025
No menu items!
HomeCareer / job vacancyബംഗളൂരുവിലെ ഐ.ഐ.എസ്‍സിയിൽ വിവിധ പി.ജി, പിഎച്ച്.ഡി/ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു

ബംഗളൂരുവിലെ ഐ.ഐ.എസ്‍സിയിൽ വിവിധ പി.ജി, പിഎച്ച്.ഡി/ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‍സി) 2025-26 വർഷത്തെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി), പിഎച്ച്.ഡി/ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://iisc.ac.in/admissionsൽ ലഭ്യമാണ്. ചില പ്രോഗ്രാമുകളു​ടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ- മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

എം.ടെക് (വകുപ്പുകൾ/വിഷയം) -എയ്റോ സ്​പേസ് എൻജിനീയറിങ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സിവിൽ, മെറ്റീരിയൽസ് എൻജിനീയറിങ്, സസ്റ്റൈനബിൾ ടെക്നോളജീസ്, സെമി കണ്ടക്ടർ ടെക്നോളജി, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസസ്, സിഗ്നൽ പ്രോസസിങ് (പ്രവേശനം ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ); ബയോ എൻജിനീയറിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ, ഇലക്​ട്രോണിക് സിസ്റ്റംസ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ സിസ്റ്റംസ്, മെക്കാനിക്കൽ എൻജിനീയറിങ്, മൈക്രോ ഇലക്ട്രോണിക്സ് ആൻഡ് വി.എൽ.എസ്.ഐ ഡിസൈൻ, മൊബിലിറ്റി എൻജിനീയറിങ്, ക്വാണ്ടം ടെക്നോളജി, റോബോട്ടിക്സ് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ്, സ്മാർട്ട് മാനുഫാക്ചറിങ്, സ്മാർട്ട് മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക്സ് സിസ്റ്റംസ്’ (പ്രവേശനം 70% ഗേറ്റ് സ്കോർ, 30% ഇന്റർവ്യൂ അടിസ്ഥാനത്തിൽ); ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കെമിക്കൽ എൻജിനീയറിങ് (പ്രവേശനം 70 ശതമാനം ഗേറ്റ് സ്കോർ, 30 ശതമാനം എഴുത്തുപരീക്ഷയുടെ മികവ് അടിസ്ഥാനത്തിൽ); കമ്പ്യൂട്ടേഷനൽ ആൻഡ് ഡാറ്റാ സയൻസസ് (പ്രവേശനം 70% ഗേറ്റ് സ്കോർ, 30% എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ).

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ രണ്ടാം ക്ലാസ് ബി.ഇ/ബി.ടെക്/ബി.ആർക്/തത്തുല്യം അല്ലെങ്കിൽ ഫിസിക്കൽ സയൻസസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ രണ്ടാം ക്ലാസിൽ കുറയാത്ത മാസ്റ്റേഴ്സ് ബിരുദം. പ്രാബല്യത്തിലുള്ള (2023/2024/2025 വർഷത്തെ) ഗേറ്റ് സ്കോർ നേടിയിരിക്കണം.

ഐ.ഐ.ടികൾ ഐ.ഐ.എസ്‍സി എന്നീ സ്ഥാപനങ്ങളിൽ ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ എം.ടെക് അടക്കമുള്ള പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള പൊതു പ്ലാറ്റ്ഫോമായ കോമൺ ഓഫർ അക്സപ്റ്റൻസ് പോർട്ടൽ (സി.ഒ.എ.പി) വഴിയാണ് അപേക്ഷിക്കേണ്ടത്. എംഡെസ് (ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്) യോഗ്യത- രണ്ടാം ക്ലാസിൽ കുറയാതെ ബി.ഇ/ബി.ആർക് + പ്രാബല്യത്തിലുള്ള ഗേറ്റ്/സീഡ് 2025/ഐ.ഐ.എം കാറ്റ്- 2024 സ്കോർ (2025 ആഗസ്റ്റ് ഒന്നുവരെ പ്രാബല്യമുണ്ടായിരിക്കണം). പ്രവേശനം 70 ശതമാനം ഗേറ്റ്/സീഡ്/കാറ്റ് സ്കോർ, 30 ശതമാനം ഇന്റർവ്യൂ അടിസ്ഥാനത്തിൽ). മാസ്റ്റർ ഓഫ് മാനേജ്മെന്റ് യോഗ്യത-ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക്/തത്തുല്യ ബിരുദം, പ്രാബല്യത്തിലുള്ള ഗേറ്റ്/കാറ്റ് 2024/ജിമാറ്റ് സ്കോർ. ഇതിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തിയാണ് സെലക്ഷൻ. കേന്ദ്ര ഫണ്ടോടുകൂടിയുള്ള സ്ഥാപനങ്ങളിൽനിന്ന് നാലുവർഷത്തെ ബിരുദം (സി.ജി.പി.എ 8.0ൽ കുറയാതെ വിജയിച്ചിരിക്കണം) നേടിയവർക്ക് ചില വകുപ്പ്/വിഷയങ്ങളിൽ എം.ടെക്/എം.ഇ പ്രോഗ്രാമുകളിൽ പ്രവേശനം നൽകുന്നുണ്ട്. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

എം.എസ്‍സി പ്രോഗ്രാമുകൾ ലൈഫ് സയൻസസ്: യോഗ്യത-ഫിസിക്കൽ, കെമിക്കൽ, ബയോളജിക്കൽ സയൻസസ് (ബയോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി സയൻസസ്, അ​ഗ്രികൾചർ സയൻസസ് ഉൾപ്പെടെ) വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദം അല്ലെങ്കിൽ ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (പ്രവേശനം ബന്ധപ്പെട്ട വിഷയത്തിൽ ജാം/ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ). കെമിക്കൽ സയൻസസ്: യോഗ്യത: ഒന്നാം ക്ലാസ് ബി.എസ്‍സി (കെമിസ്ട്രി) പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. (പ്രവേശനം ജാം 2025 കെമിസ്ട്രി യോഗ്യതയുടെ അടിസ്ഥാനത്തിൽ).

ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകൾ: ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസ്. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബി.എസ്‍സി ബിരുദം/ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക്. ജാം/ജെസ്റ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. റിസർച്ച് പ്രോഗ്രാമുകൾ പിഎച്ച്.ഡി (സയൻസ്/എൻജിനീയറിങ്/ഇന്റർ ഡിസിപ്ലിനറി മേഖലകൾ), എം.ടെക് (റിസർച്ച് & പിഎച്ച്.ഡി) (എൻജിനീയറിങ്). യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും പ്രവേശന വിജ്ഞാപനത്തിൽ ലഭിക്കും. റിസർച്ച്/പി.ജി പ്രോഗ്രാമുകൾക്ക് അപേക്ഷാഫീസ് 800 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 400 രൂപ. ഗവേഷണ സ്ഥാപനങ്ങൾ/വ്യവസായ സംരംഭങ്ങളിൽനിന്നുള്ള പ്രഫഷനലുകൾക്കും എൻജിനീയറിങ്, അഗ്രികൾചർ, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി മെഡിക്കൽ കോളജുകളിലെയും സർവകലാശാലകളിലെയും അധ്യാപകർക്കും മറ്റുമായി ഏർപ്പെടുത്തിയ ഇ.ആർ.പി പിഎച്ച്.ഡി/എം.ടെക് റിസർച്ച് പ്രോഗ്രാമുകളിൽ എക്സ്റ്റേണൽ രജിസ്ട്രേഷൻ നടത്താനും അവസരമുണ്ട്. അതത് സ്ഥാപനങ്ങളിൽ ഫുൾടൈം ജോലി ചെയ്യുന്നവരാകണം.

യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിൽ/വെബ്സൈറ്റിലുണ്ട്. സ്ഥാപനങ്ങൾ ഔദ്യോഗികമായി സ്​പോൺസർ ചെയ്യുന്നപക്ഷം മാർച്ച് 31നകം ഓൺലൈനായി അപേക്ഷ സമർപ്പിച്ച് അപേക്ഷയുടെ പ്രിന്റൗട്ട് (രണ്ട് പകർപ്പുകൾ) ഏപ്രിൽ ഏഴിനകം ലഭ്യമാക്കണം.സമർഥരായ പ്ലസ് ടുക്കാർക്ക് ഐ.ഐ.എസ്‍സിയിൽ ചേരാം. ശാസ്ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ് ടുക്കാർക്ക് ഐ.ഐ.എസ്‍സി ബാംഗ്ലൂരിൽ ഉപരിപഠനം നടത്താവുന്ന രണ്ട് മികച്ച കോഴ്സുകൾ ചുവടെ: ബി.ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ്: നാലുവർഷത്തെ കോഴ്സാണിത്. പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് നിർബന്ധ വിഷയങ്ങളായി പഠിച്ച് 2023/2024/2025 വർഷം ആദ്യ ചാൻസിൽ മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 65 ശതമാനം മാർക്ക് മതി. പ്ലസ് ടുതലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാവിഷയം, മറ്റേതെങ്കിലും വിഷയം അടക്കം അഞ്ചു വിഷയങ്ങളുടെ മാർക്കാണ് പരിഗണിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉയർന്ന 20 പെർസെ​​​ൈന്റലിനുള്ളിൽ വിജയിച്ചിട്ടുള്ളവർക്കും പ്രവേശനം നേടാം. ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2025 റാങ്കടിസ്ഥാനത്തിലാണ് സെലക്ഷൻ.

നാലുവർഷ ബി.എസ് (റിസർച്ച്) പ്രോഗ്രാം: പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യവിഷയങ്ങളടക്കം പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യബോർഡ് പരീക്ഷ 2023/2024/2025 വർഷം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവരാകണം. എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർ മിനിമം പാസ് മതി.ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2025 സ്കോർ അല്ലെങ്കിൽ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐ.എ.ടി) 2025 പരിഗണിച്ച് മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.iisc.ac.in/admissions സന്ദർശിക്കേണ്ടതാണ്. ഓൺലൈനായി മേയ് ഒന്ന് മുതൽ ജൂൺ ആറുവരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കാം. ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് ഏറെ അനുയോജ്യമായ കോഴ്സുകളാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments