കേന്ദ്ര സർക്കാർ പുതിയ ഫാസ്ടാഗ് വാർഷിക പാസ് പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. യൂണിയൻ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് (യുആർടിഎച്ച്) മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ച ഈ പാസ് പദ്ധതി 2025 ഓഗസ്റ്റ് 15 മുതൽ നടപ്പിലാക്കും . നിങ്ങൾ എല്ലാ മാസവും അല്ലെങ്കിൽ വർഷവും ഒന്നിലധികം ടോൾ പ്ലാസകൾ കടന്നുപോകുന്ന ഒരു പതിവ് യാത്രക്കാരനാണെങ്കിൽ, ടോൾ നിരക്കുകൾ നിങ്ങളുടെ പോക്കറ്റിൽ ഒരു ഭാരമാകുന്നുണ്ടെങ്കിൽ ഈ പദ്ധതി നിങ്ങൾക്ക് മികച്ചതായിരിക്കും.
ഫാസ്ടാഗ് വാർഷിക പാസിന് 3,000 രൂപ വിലവരും. ഇത് ഒരു വർഷത്തേക്കോ 200 യാത്രകൾക്കോ സാധുത ഉള്ളതായിരിക്കും. ഇതിൽ ഏതാണോ ആദ്യം വരുന്നത് അത് ലഭിക്കും. അതായത് ഒരു യാത്രയ്ക്ക് ശരാശരി ചെലവ് 15 രൂപയായി കുറയും. ഒരു നാഷണൽ ഹൈവേ ടോൾ പ്ലാസ മുറിച്ചുകടക്കുന്നത് ഒറ്റ യാത്രയായി കണക്കാക്കും



