കാലടി: കോഴിക്കോട് രൂപതാ വൈദികനും, കാലടി ആലുക്കൽ പൈലി & റോസമ്മ മകനുമായ റവ.ഫാ.വർഗ്ഗീസ് ആലുക്കൽ (82) നിര്യാതനായി. 1942 ഫെബ്രുവരി 2ന് ജനിച്ചു. പഠനത്തിന് ശേഷം 1974 മെയ് 28 ന് അഭിവന്ദ്യ പത്രോണി പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. 2024 ൽ പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ഇന്ന് രാത്രിയോടെ മൃതദേഹം കാലടിയിലെ സഹോദരൻ പാപ്പച്ചന്റെ വസതിയിൽ എത്തിക്കും. നാളെ രാവിലെ മുതൽ ഭവനത്തിലെത്തി അന്തിമോപചാരം അർപ്പിക്കാനവസരമുണ്ട്. ഉച്ചകഴിഞ്ഞ് 1.30 ഓടെ മൃതദേഹം പള്ളിയിലേയ്ക്ക് എത്തിക്കുന്നു. 3 മണിയ്ക്ക് വി. കുർബാനയോടെ മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിയ്ക്കുന്നു. തുടർന്ന് കാലടി പള്ളി സെമിത്തേരിയിൽ കബറടക്കം.