Saturday, December 27, 2025
No menu items!
Homeവാർത്തകൾഫാ.തോമസ് തറയിൽ കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറി

ഫാ.തോമസ് തറയിൽ കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറി

കൊച്ചി: കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായി വിജയപുരം രൂപതാംഗമായ ഫാ. തോമസ് തറയിലിനെ നിയമിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി ശീതകാല സമ്മേളനമാണ് നിയമനം നടത്തിയത്. ഈ ചുമതല വഹിച്ചിരുന്ന ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി എറണാകുളം-അങ്കമാലി അതിരൂപതാ വികാരി ജനറലായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം. ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമാണ്. കെസിബിസി വക്താവിന്റെ ചുമതലയും ഫാ. തോമസ് തറയില്‍ നിര്‍വഹിക്കും. ഡിസംബര്‍ 21-ന് സ്ഥാനമേറ്റെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments