ചെങ്ങമനാട്: ആത്മീയ ധ്യാനങ്ങളിലൂടെയും കൗൺസിലിങ്ങിലൂടെയും പതിനായിരക്കണക്കിന് മനുഷൃരെ പുതു ജീവിതത്തിലേക്ക് നയിച്ച വചന ശുശ്രൂഷകനായ ഫാ. ജോർജ് കരിന്തോളിൽ അന്തരിച്ചു. ബൈബിൾ മനഃപാഠമാക്കിയ അപൂർവ്വം ചിലരിൽ ഒരാളായിരുന്നു കരിന്തോളിലച്ചൻ. ദൈവവചനത്തിന്റെ ദൈവീകതയും ഭക്തിയും ശക്തിയും വിശ്വാസികളിൽ എത്തിച്ച വചനശുശ്രൂഷകനായ ഫാ. ജോർജ് കരിന്തോളി, ഇന്ന് രാവിലെ 5.15 ന് ആലുവ രാജഗിരി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
ഇരുപതാം തിയതി വൈകിട്ട് കാലടി MCBS ആശ്രമത്തിൽ എത്തിച്ച് പൊതുദർശനത്തിന് സൗകര്യം ഒരുക്കും. 21 ന് രാവിലെ 9.30 ന് മൃതസംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കും.