നെടുമങ്ങാട് : നെടുമങ്ങാട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രേംനസീര്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു. നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ 36-ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടി സിനിമ, സീരിയല്‍ താരം അസിംഷാ
ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി ചെയര്‍മാന്‍ നെടുമങ്ങാട് ശ്രീകുമാര്‍ അധ്യക്ഷനായി. മുന്‍ നഗരസഭാ കൗണ്‍സിലര്‍ പഴകുറ്റി രവീന്ദ്രന്‍, പുലിപ്പാറ യൂസഫ്, നൗഷാദ് കായിപ്പാടി, തോട്ടുമുക്ക് വിജയന്‍, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം നസീര്‍, ഇല്യാസ് പത്താംകല്ല്, വെമ്പില്‍ സജി, ഷാജി പത്താംകല്ല്, ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.