Monday, October 27, 2025
No menu items!
HomeCareer / job vacancyപ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കായംകുളം:പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അനാരോഗ്യകരമായ ചുറ്റുപാടുകളിൽ തൊഴിലെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് 2025 ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തോട്ടിപ്പണി ചെയ്യുന്നവർ, അപകടകരമായ മാലിന്യനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ, തോൽ ഊറയ്ക്കിടുന്ന തൊഴിലിൽ ഏർപ്പെട്ടവർ, മാലിന്യം ശേഖരിക്കുന്നവർ എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും അഴുക്കുചാലിലെ ഇരകളുടെയും (മരണപ്പെട്ടവർ,വൈകല്യങ്ങൾ നേരിട്ടവർ) ആശ്രിതർക്ക് അപേക്ഷിക്കാം. ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ,എയ്ഡഡ്,അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവരാകണം അപേക്ഷകർ. ഹരിതകർമ്മ സേന പ്രവർത്തകരുടെ ആശ്രിതർ അർഹരല്ല. ജാതി,മതം,വരുമാനം എന്നീ നിബന്ധനകൾ ബാധകമല്ല. ഡേ സ്‌കോളർ വിദ്യാർത്ഥികൾക്ക് 3500/-, ഹോസ്റ്റലിൽ താമസിക്കുന്നവർക്കു 8000/- എന്നീ നിരക്കിൽ ഒറ്റത്തവണയായി സ്‌കോളർഷിപ് ലഭിക്കും. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് 10% തുക അധികമായി ലഭിക്കും. ഭിന്നശേഷിക്കാരും ഹോസ്റ്റലിൽ താമസിക്കുന്നവരും സാക്ഷ്യപത്രം ഹാജരാക്കണം.

2023-24 വർഷം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട. മാതാപിതാക്കൾ,രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി, സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ്, ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (രണ്ടും ബാധകമായർക്ക്) എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കണം. വിശദവിവരങ്ങൾ ജില്ലാ,ബ്ലോക്ക്,നഗരസഭ പട്ടികജാതിവികസന ഓഫീസുകളിൽ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments