Wednesday, July 9, 2025
No menu items!
Homeവാർത്തകൾപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

കൊച്ചി: ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് മന്ത്രി പി രാജീവ് അത്തപതാക ഉയർത്തുന്നതോടെ ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമാകും. നിയമസഭാ സ്പീക്കർ എ എം ഷംസീർ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും.

തൃപ്പൂണിത്തുറ നഗരത്തിലൂടെ ആവും അത്തച്ചമയ ഘോഷയാത്ര നടക്കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.

അത്തം നഗറിൽ ഇന്നു മുതൽ പൊതു ജനങ്ങൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അത്തച്ചമയ ഘോഷയാത്ര നടക്കുന്ന ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments