Saturday, February 28, 2026
No menu items!
Homeവാർത്തകൾപ്രസിദ്ധമായ ആറന്മുള വള്ളസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം

പ്രസിദ്ധമായ ആറന്മുള വള്ളസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം

തിരുവനന്തപുരം: ആചാരപരമായും ചരിത്രപരമായും പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ തയാറാക്കിയ പ്രത്യേക കൗണ്ടറിൽ നേരിട്ട് എത്തിയോ ഓൺലൈനായോ വള്ളസദ്യക്കുള്ള കൂപ്പണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.നിലവിൽ ഞായറാഴ്ചയിലെ വള്ളസദ്യയാണ് മുൻകൂട്ടി ബുക്ക് ചെയ്യാനാവുക. ഒരാൾക്ക് 250 രൂപയാണ് നിരക്ക്. വള്ളസദ്യ അവസാനിക്കുന്നതുവരെയുള്ള എല്ലാ ഞായറാഴ്ചകളിലും ഈ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188911536.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments