Sunday, December 21, 2025
No menu items!
Homeവാർത്തകൾപ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി

വൈക്കം: കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് വൈക്കം ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. പി.പി.ദിവ്യയുടെ പേരിൽ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പോസ്റ്റോഫീസ് പടിക്കൽ നടന്ന പ്രതിക്ഷേധ സമ്മേളനം വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു.

ഡി. സി. സി ട്രഷറർ ജയ് ജോൺ, മണ്ഡലം പ്രസിഡൻ്റുമാരായ സോണി സണ്ണി, പി ഡി ജോർജ്ജ്, വി.പോപ്പി, മനോജ് കല്ലറ, നഗരസഭാ ചെയർപേഴ്സൺ പ്രീതാരാജേഷ്, പി.റ്റി.സുഭാഷ് , തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി ദാസ്, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ, കെ. ബിനിമോൻ, എം.റ്റി. അനിൽകുമാർ, കെ. സുരേഷ്കുമാർ, സന്തോഷ് ചക്കനാടൻ, വർഗ്ഗീസ് പുത്തൻചിറ ,കൗൺസിലർമാരായ രേണുക രതീഷ്, രാധികാ ശ്യാം , ബിന്ദു ഷാജി, ബിജിമോൾ, മോഹനൻ നായർ, ഷാജൻ വെൺപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments