Monday, July 7, 2025
No menu items!
Homeവാർത്തകൾപ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനിടയിലും വഖഫ് ബില്‍ പാർലമെന്റില്‍ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ നീക്കം

പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനിടയിലും വഖഫ് ബില്‍ പാർലമെന്റില്‍ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ നീക്കം

ന്യൂഡല്‍ഹി: പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനിടയിലും വഖഫ് ബില്‍ പാർലമെന്റില്‍ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ നീക്കം. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമായിരിക്കും കേന്ദ്ര സർക്കാർ ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കുക. ‘ബിൽ കൊണ്ടുവരാൻ തയ്യാറെടുക്കുമ്പോൾ, എല്ലാവരോടും എനിക്ക് പ്രത്യേക അഭ്യർത്ഥനയുണ്ട്, അവർ ചർച്ചകളില്‍ പങ്കെടുക്കണം.’ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാൻ എംപിമാരോട് അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
ലോക്‌സഭയുടെ പ്രതിവാര അജണ്ട തീരുമാനിക്കുന്ന സ്പീക്കർ ഓം ബിർള നയിക്കുന്ന പാനലായ ലോക്‌സഭയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റി (ബിഎസി) ചൊവ്വാഴ്ച യോഗം ചേരാനും വഖഫ് ബിൽ ചർച്ചയുടെ ഷെഡ്യൂൾ ചർച്ച ചെയ്യാനുമാണ് സാധ്യത. ബജറ്റ് സമ്മേളനത്തിൽ നാല് ദിവസം കൂടി ശേഷിക്കെ, കുറച്ച് ബില്ലുകൾ കൂടി പാസാക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

2024 ലെ ഗോവ സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികവർഗ പ്രാതിനിധ്യ പുനഃക്രമീകരണ ബില്ല് ചൊവ്വാഴ്ച ലോക്‌സഭയിൽ പട്ടികപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മുസ്ലീങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട ഭയത്തിന് സമാനമാണ് ബില്ലിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന നുണകൾ എന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. വഖഫ് ബില്ലിനെക്കുറിച്ച് “നുണകൾ പ്രചരിപ്പിക്കപ്പെടുന്നു” എന്നും “ലൗഡ്‌സ്പീക്കറുകളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ പ്രക്ഷേപണം ചെയ്യപ്പെടുന്നു” എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments