Tuesday, October 28, 2025
No menu items!
Homeവാർത്തകൾപൊതുവഴിയിൽ മാലിന്യം തള്ളി; നാട്ടുകാർ പ്രതിഷേധത്തിൽ

പൊതുവഴിയിൽ മാലിന്യം തള്ളി; നാട്ടുകാർ പ്രതിഷേധത്തിൽ

മണ്ണയ്ക്കനാട്: മധുരംകാട് ജങ്ങ്ഷനിൽ നിന്നും ഓലിക്കാട് ലക്കുള്ള പ്രധാന നടപ്പാതയിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നു. ഇവിടെ ഉണ്ടായിരുന്ന വഴി വിളക്കുകൾ ഇപ്പോൾ പ്രവർത്തനക്ഷമമല്ലാത്തതിനാൽ ഇരുളിൻ്റെ മറവിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിയ്ക്കുന്നു. വഴിവിളക്കുകൾ പ്രകാശിപ്പിക്കണമന്ന് മരങ്ങാട്ടുപിള്ളി കെ.എസ് ഇ ബി അധികാരികളാടും ഗ്രാമ പഞ്ചായത്ത് മെമ്പറോടും നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. പ്രദേശവാസിയായ ഒരാൾ വഴി സഞ്ചാരയോഗ്യമാം വിധം പുല്ലുവെട്ടി തെളിച്ച ശേഷവും ഇന്നലെയും മാലിന്യം തള്ളിയതായി നാട്ടുകാർ പറയുന്നു. സമീപത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഗുണകരമാകുന്നില്ലന്നും അവർ ആരോപിയ്ക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments