കൊയിലാണ്ടി : താലൂക് അരിക്കുളം പഞ്ചായത്തിലെ വാർഡ് 12ൽ പെട്ട പൂവ്വാര കുന്നു -പൂച്ച കുന്നു നിവാസികളുടെ ചിരകാലഭിലാഷം പൂവണിയുകയാണ്. ഗ്രാമീണ ജനത ഉത്സവ ലഹരിലാണ്. വെള്ളം കിട്ടാകുന്നുകളിൽ ശുദ്ധജലമെത്തിക്കാൻ ജലജീവൻ പദ്ധതിക്കു മുൻപായി പ്രവർത്തനം തുടങ്ങിയ 60ഓളം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാൻ പാട്പെടുകയായിരുന്നു വാർഡ് മെമ്പർ കെ. എം. അമ്മദ്. 2സെന്റ് ഭൂമി രയരോത് കരീം എന്നയാൾ നൽകി. മൊത്തം 18 ലക്ഷത്തോളം രൂപ ചെലവഴിച്ചു. പേരാമ്പ്ര എം. എൽ. എ. ടി. പി. രാമകൃഷ്ണൻ പദ്ധതി ഉൽഘാടനം ചെയ്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ കെ. എം. അമ്മദ് സ്വാഗതം പറഞ്ഞു. ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ പ്രകാശൻ, പി. ഷാജി, പി. കെ. കെ. ബാബു, ടി. സുരേന്ദ്രൻ, പ്രദീപൻ കണ്ണമ്പത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.



