പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ തകർന്നടിഞ്ഞ് ഇന്ത്യ. ന്യൂസിലൻ്റിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 259 പിന്തുടർന്ന ഇന്ത്യ 156 റൺസിന് പുറത്തായി, സന്ദർശകർക്ക് 103 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ്.
38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ്പ് സ്കോറർ. യശ്വസി ജയ്സ്വാളും, ശുഭ്മാൻ ഗില്ലും 30 റൺസ് വീതമെടുത്തു. 53 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാൻ്റ്നറാണ് ഇന്ത്യയെ തകർത്തത്.



