പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. 98 വയസായിരുന്നു. കായികകേരളത്തിന്റെ പിതാവായ കേണൽ ജി.വി. രാജയുടെയും, ആലക്കോട് തമ്പുരാൻ എന്നറിയപ്പെടുന്ന അവിട്ടംനാൾ പി.ആർ. രാമവർമരാജ, പി. കേരളവർമ രാജ എന്നിവരുടെ സഹോദരിയുമാണ് അത്തംനാൾ അംബിക തമ്പുരാട്ടി.
പ്രായാധിക്യം കാരണം മകൾ ഉഷാ വർമയോടൊപ്പം വടക്കേടത്ത് കൊട്ടാരത്തിലാണ് തമ്പുരാട്ടി താമസിക്കുന്നത്.