എരുമേലി: 12 ന് മലക്കപ്പാറയിലേയ്ക്ക് ആണ് കെ എസ് ആർ ടി സി എരുമേലി ബജറ്റ് ടൂറിസം സെൽ യാത്ര നടത്തുന്നത്. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് വനത്തിലൂടെ മലക്കപ്പാറ വരെ പോയി വരുന്നതാണ് ട്രിപ്പ്. രാവിലെ 4.45 ന് തുടങ്ങി രാത്രിയോടെ മടങ്ങി വരുന്നതാണ് യാത്ര.
ഒക്ടോബർ 20 ന് ചതുരംഗപ്പാറ യിലേയ്ക്കും എരുമേലി ബി ടി സി ഉല്ലാസ യാത്ര നടത്തുന്നുണ്ട്. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ, കല്ലാർകുട്ടി, പൊന്മുടി ഡാം, എസ് എൻ പുരം വെള്ളച്ചാട്ടം, കണ്ണമാലി വ്യൂ പോയിന്റ്, പൂപ്പാറയിലെ തേയില തോട്ടങ്ങൾ എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷമാണ് ചതുരംഗപ്പാറയിൽ എത്തുന്നത്.
തുടർന്ന് ആനയിറങ്കൽ ഡാം സന്ദർശിച്ച ശേഷം മൂന്നാർ ഗ്യാപ് റോഡിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് തിരികെ മടങ്ങുന്ന വിധം ആണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 26 ന് കലവൂർ കൃപാസനത്തിൽ നിന്നും അർത്തുങ്കൽ പള്ളിയിലേക്ക് നടത്തുന്ന ജപമാല റാലി യിൽ പങ്കെടുത്തു മടങ്ങാൻ സാധിക്കും വിധം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ എരുമേലിയിൽ നിന്നും ട്രിപ്പുകൾ നടത്തുന്നുണ്ട്.
സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9447287735,9061592069