കലാമണ്ഡലം എം.പി.എസ് നമ്പൂതിരി രചിച്ച് പുസ്തകലോകം – ആത്മബുക്സ് പ്രസാധനം ചെയ്ത “കഥ+കളി = കഥകളി” എന്ന പുസ്തകം മലയാളസർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ മരനാട്ട് മോഹനൻ നമ്പൂതിരിക്ക് നൽകി പ്രകാശിപ്പിച്ചു. റിട്ടയേർഡ് അധ്യാപകനും എഴുത്തുകാരനുമായ പി.എൻ വിജയൻ പുസ്തകപരിചയം നടത്തി. പ്രസാധകൻ നൗഷാദ് കൊല്ലത്തെ ഗ്രന്ഥകാരൻ പൊന്നാടയണിച്ച് ആദരിച്ചു. എൻ. എം. കദംബരൻ നമ്പൂതിരിപ്പാട് ദീപപ്രജ്വാലനം നടത്തി ആരംഭിച്ച കഥകളിയാശാൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അനുസ്മരണയോഗം കലാമണ്ഡലം ഉദയഭാനു പ്രാർത്ഥന നിർവഹിച്ചു. കിരൺ മേലേടം സ്വാഗതവും കലാമണ്ഡലം എം.പി.എസ് നമ്പൂതിരി അദ്ധ്യക്ഷതയും വഹിച്ച യോഗം ശാന്തിനികേതൻ, സംഗീതഭവൻ വിശ്വഭാരതി സർവകലാശാല മുൻ പ്രിൻസിപ്പൽ കലാമണ്ഡലം ശങ്കരനാരായണൻ ഉദ്ഘാടന പ്രഭാഷണം നടത്തി. നെല്ലിയോട് അനുസ്മരണപ്രഭാഷണം പീശപ്പിള്ളി രാജീവ് നിർവഹിച്ചു. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന് “ആടോപതാണ്ഡവം” പുരസ്കാരം ഡോ. അനിൽ വള്ളത്തോൾ സമർപ്പിച്ചു. കേരളകലാമണ്ഡലം മേജർസെറ്റ് അവതരിപ്പിച്ച “നിഴൽക്കുത്ത് “കഥകളിയോടുകൂടി പരിപാടികൾ അവസാനിച്ചു.



