Friday, February 13, 2026
No menu items!
Homeവാർത്തകൾ‘പുറത്തിറങ്ങരുത്; പ്രശ്നങ്ങളിൽപ്പെടരുത്, ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്’: വിക്രം മിസ്രി

‘പുറത്തിറങ്ങരുത്; പ്രശ്നങ്ങളിൽപ്പെടരുത്, ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്’: വിക്രം മിസ്രി

ന്യൂഡൽഹി∙ ഇറാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദ്വിദിന സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഇന്ത്യയിലെത്തിയതിനു പിന്നാലെ നടത്തത്തിയ പ്രസ് കോൺഫറൻസിലാണ് ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും അവിടുത്തെ ഇന്ത്യൻ സമൂഹത്തെക്കുറിചഅവിടുത്തെ ഇന്ത്യൻ സമൂഹത്തെക്കുറിച്ചും വിക്രം മിസ്രി പറഞ്ഞത്. നമ്മുടെ പ്രവാസികളുടെയും വിദ്യാർഥികളുടെയും ഒരു സമൂഹം ഇറാനിലുണ്ട്.ഇറാനിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണ്. നിയന്ത്രണങ്ങൾക്കിടെയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുമായി എമ്പസിക്ക് ബന്ധപ്പെടാൻ കഴിഞ്ഞു. ആർക്കും ഇതുവരെ പ്രതിസന്ധികളില്ല.  പുറത്തിറങ്ങരുതെന്നും പ്രശ്നങ്ങളിൽപ്പെടരുതെന്നും നിർദേശം കൊടുത്തിട്ടുണ്ട്’’ – വിക്രം മിസ്രി വിശദീകരിച്ചു.
ഡിസംബർ 28-നാണ് വിലക്കയറ്റത്തെ തുടർന്ന് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. പ്രക്ഷോഭങ്ങൾക്കിടെ 500ൽ അധികം പേർ കൊല്ലപ്പെടുകയും 10,600 ൽ അധികം പേർ തടവിലാക്കപ്പെടുകയും ചെയ്തതായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) വെളിപ്പെടുത്തുന്നു. ഇറാനെതിരെ ശക്തമായ നീക്കത്തിന് താനും യുഎസ് സൈന്യവും തയാറെടുക്കുന്നുവെന്ന പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിന്റെ പ്രതികരണം കൂടുതൽ ആശങ്കയ്ക്ക് വഴിവച്ചിരിക്കുകയാണ്. ഇറാനിലെ സൈനിക നടപടി ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭങ്ങൾക്കിടെ ഇറാനിൽ പ്രക്ഷോഭങ്ങൾക്കിടെ ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments