Tuesday, July 8, 2025
No menu items!
Homeവാർത്തകൾപുതിയ നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; മാര്‍ച്ചിൽ എത്തിച്ചേര്‍ന്നത് 53 കപ്പലുകൾ

പുതിയ നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; മാര്‍ച്ചിൽ എത്തിച്ചേര്‍ന്നത് 53 കപ്പലുകൾ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മാര്‍ച്ച് മാസത്തില്‍ എത്തിച്ചേര്‍ന്നത് 53 കപ്പലുകള്‍. ഇതോടെ ഒരു മാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേര്‍ന്നു എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. കൂടാതെ 1,12,562 ടി ഇ യു (Twenty-Foot Equivalent Unit) ആണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. കേരളത്തിന്‍റെ വികസന കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിന്‍റെ പ്രവര്‍ത്തനപന്ഥാവില്‍ പുതിയൊരു റെക്കോഡ് സ്ഥാപിച്ചു എന്ന് സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തില്‍ അടുത്തു തുടങ്ങിയ ജൂലൈ 11-ാം തീയതി മുതല്‍ മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നിരുന്നത്. 4,92,188  ടി ഇ യു വാണ് ഈ കാലയളവില്‍ തുറമുഖത്ത് കൈകാര്യം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments