Tuesday, February 10, 2026
No menu items!
Homeവാർത്തകൾപീച്ചി വിനോദ സഞ്ചാര കേന്ദ്ര മാസ്റ്റർ പ്ലാൻ ഒരുങ്ങി

പീച്ചി വിനോദ സഞ്ചാര കേന്ദ്ര മാസ്റ്റർ പ്ലാൻ ഒരുങ്ങി

തിരുവനന്തപുരം: പീച്ചി വിനോദ സഞ്ചാര കേന്ദ്ര പ്രദേശത്ത് വൻ പദ്ധതികളുമായി സർക്കാർ. കേന്ദ്രത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട ബൃഹദ് പദ്ധതിയുടെ നിർമാണ ഘട്ടങ്ങൾ ആസൂത്രണം ചെയ്യാൻ മന്ത്രിതല യോഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പീച്ചി ഡാമിൻ്റെ 86 ഏക്കർ ഭൂമിയിലാണ് മൾട്ടിപ്ലക്സ് തിയറ്റർ, അമ്യൂസ്മെൻ്റ് പാർക്ക് ഷോപ്പിങ് സ്ട്രീറ്റ് എന്നിവയോടുകൂടിയ വലിയ പദ്ധതി ഒരുങ്ങുന്നത്.

പീച്ചി വിനോദ സഞ്ചാര കേന്ദ്ര വികസന പദ്ധതി ആസൂത്രണം ചെയ്യുന്നതിനായി മന്ത്രിമാരായ കെരാജൻ, റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മാസ്റ്റർ പ്ലാൻ യോഗത്തിൽ അവതരിപ്പിച്ചു. ഓരോ പ്രവൃത്തിയിലും സർക്കാർ ഫണ്ട്, കിഫ്ബി, പിപിപി സഹായം എന്നിവയിൽ നിർമാണ നിർവഹണം പൂർത്തിയാക്കാവുന്നവ ഇനം തിരിച്ച് സമർപ്പിക്കും. ഒന്നാംഘട്ട പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കും വിധം നടപടികൾ വേഗത്തിലാക്കണമെന്ന് നിർദേശിച്ചതായി മന്ത്രി കെ രാജൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments