മമ്മൂട്ടിയുടെ 73-ാം പിറന്നാൾ ദിനമായ ഇന്ന് തന്റെ പുതിയ ചിത്രമായ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ഗൗതം വാസുദേവ് മേനോനൊപ്പമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം.
ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് എന്നാണ് ചിത്രത്തിന്റെ പേര്. നൈറ്റ് ഡ്രസിലുള്ള മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാനാവുക. ഒരു മുറിക്കുള്ളിൽ കാലിൽ ഹവായ് ചെരുപ്പ് ധരിച്ച് കൈയ്യിൽ ഒരു പഴ്സും പിടിച്ചാണ് മമ്മൂട്ടിയുടെ പാതി മുഖമുള്ള ലുക്ക്. ഒരു പേർഷ്യൻ ക്യാറ്റിനെയും പോസ്റ്ററിൽ കാണാം.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.സൂരജ് ആർ, നീരജ് ആർ. എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.