ഇടുക്കി: പുറമേനിന്നു നോക്കിയാല്‍ വിവിധ വര്‍ണങ്ങളിലുള്ള പുറന്തോടോടുകൂടിയതാണ് ഭീമന്‍ ആമ. സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് തങ്ങളുടെ വീടുകളില്‍നിന്നും അയല്‍ വീടുകളില്‍നിന്നും ശേഖരിച്ച പാഴ് വസ്തുക്കളാണ് ആമയുടെ ശില്പമായി മാറിയത്. ഉപയോഗ ശൂന്യമായ 2000 ല്‍ അധികം ചെരിപ്പുകളും 400 ല്‍ അധികം ബാഗുകളും ശില്പ നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തി. ഇവ തികയാതെ വന്നപ്പോള്‍ നെടുങ്കണ്ടം പഞ്ചായത്തിന്‍റെ മാലിന്യ പ്ലാന്‍റില്‍നിന്നും ബാക്കി ശേഖരിക്കുകയായിരുന്നു. പൂര്‍ണമായും സീറോ കോസ്റ്റ് നിര്‍മിതിയാണ് ഇത്. ശില്പത്തിന്‍റെ അടിത്തറ നിര്‍മിച്ചത് ചെരിപ്പുകളും മണ്ണും സിമന്‍റും ഉപയോഗിച്ചുള്ള മഡ് പ്ലാസ്റ്ററിംഗിലൂടെയാണ്.
തുടര്‍ന്ന് ചെരിപ്പുകളും ബാഗുകളും ചേര്‍ത്ത് ശില്പം നിര്‍മിക്കുകയായിരുന്നു. നിര്‍മിതിക്കായി തെര്‍മോക്കോളും പെട്രോളും ഉപയോഗിച്ചുള്ള പശ മാത്രമാണ് ഉപയോഗിച്ചത്.
കലാകാരന്‍മാരായ സജി പൂതപ്പാറ, പി.ജി. ബാബു എന്നിവരാണ് ശില്പ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. ആമ ശില്പം കൂടാതെ വ്യത്യസ്ഥങ്ങളായ നിരവധി നിര്‍മിതികളും സ്‌കൂളില്‍ ഒരുങ്ങുകയാണ്. ഭീമന്‍ ആമയെ കാണുന്നതിനായി നിരവധി പേരാണ് സ്‌കൂളില്‍ എത്തുന്നത്.



