Monday, December 22, 2025
No menu items!
Homeവാർത്തകൾപാലാ മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും അഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു

പാലാ മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും അഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു

പാലാ: പാലാ മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും അഭിമുഖ്യത്തിൽ ആഗസ്റ്റ് 17 തീയതി പാലാ മുനിസിപ്പാലിറ്റി ആഫീസ് ആഡിറ്റോറിയത്തിൽ കർഷക ദിനം ആചരിച്ചു. സതീർ, സ്വാഗതം ആശംസിച്ചു. വൈസ് ചെയർപേഴ്‌സൺ ലീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. ബഹു. ചെയർമാൻ ഷാജു വി. തുരുത്തൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കർഷകന്റെ ഉൽപ്പന്നങ്ങൾക്ക് ന്യായ വില ഉറപ്പ് വരുത്താൻ സർക്കാർ തല ശ്രമങ്ങൾ ഉണ്ടാവണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ഷാജു തുരുത്തൻ അഭിപ്രായപ്പെട്ടു. കൃഷി അസിസ്റ്റന്റ്റ് ഡയറക്ടർ ട്രീസാ സെലിൻ ജോസഫ് മുഖ്യ പ്രാഭാഷണം നടത്തി.മികച്ച കർഷകനായി അലക്സ് ജോർജ് മനയാനിക്കൽ . മേരിമ്മ ജോർജ് പാലക്കാട് കുന്നേൽ . അഖിൽ. റ്റി. ജോസഫ്, തെങ്ങുംപള്ളിൽ , മിനിമോൾC.K .പുളിക്കകണ്ടത്തിൽ, രമ്യ കെ.എം. പനയ്ക്കൽ ഹൗസ്, രാജപ്പൻ നായർ വടക്കനാട്ട് പുത്തൻച്ചറയിൽ എന്നിവരെ ആദരിച്ചു.സ്റ്റാൻൻറിംഗ്‌ കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്, ബൈജു കൊല്ലംപറമ്പിൽ, ലിസിക്കുട്ടി മാത്യു, ജോസിൻബിനോ, തോമസ് പീറ്റർ, ജിമ്മി ജോസഫ്, ആനി ബിജോയി, നീനാജേർജ്‌, മായാപ്രദീപ്, തുടങ്ങിയ കൗൺസിലർകർ പ്രസംഗിച്ചു.

കൂടാതെ കാർഷിക വികസന സമിതി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു. പ്രഭാകുമാരി. ബി.സി അഗ്രി, അസിസ്റ്റന്റ് ഓഫിസർ കൃതജ്ഞത രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments