പാലാ നഗരസഭ മുൻ ചെയർമാനും പ്ലാന്ററും പ്രമുഖ വ്യവസായിയുമായ ബാബു മണർകാട് (78)അന്തരിച്ചു. സംസ്കാരം 13 ന് ബുധനാഴ്ച നടക്കും. ഇന്ന് രാവിലെ 7 മണിക്ക് പാലായിലെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടർന്നു നാളുകളായി ചികിത്സയിലായിരുന്നു. അബ്കാരി പ്രമുഖൻ പരേതനായ മണർകാട് പാപ്പൻ്റെ ഇളയ സഹോദരനാണ് ബാബു മണർകാട്.
ഭാര്യ ത്രേസ്യാമ്മ കാഞ്ചിയാർ ഇരുപ്പക്കാട്ട് കുടുംബാംഗമാണ്. മക്കൾ: രാജേഷ്, സുമേഷ്, മികേഷ്, രോഷ്നി. മരുമക്കൾ : മേരി ജോസഫ്, കുഞ്ഞുമേരി, മീനു, പോൾ.



