Tuesday, March 17, 2026
No menu items!
Homeവാർത്തകൾപാലക്കാട് ഫുട്ബോള്‍ മത്സരത്തിനിടെ ​ഗ്യാലറി തകര്‍ന്ന് വീണു;70 ഓളം പേർക്ക് പരിക്ക്‌; രണ്ട് പേരുടെ നില...

പാലക്കാട് ഫുട്ബോള്‍ മത്സരത്തിനിടെ ​ഗ്യാലറി തകര്‍ന്ന് വീണു;70 ഓളം പേർക്ക് പരിക്ക്‌; രണ്ട് പേരുടെ നില ​ഗുരുതരം

പാലക്കാട്: പാലക്കാട് വല്ലപ്പുഴയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ ​ഗ്യാലറി തകര്‍ന്ന് വീണു. രാത്രി പത്തരയോടെയാണ് അപകടം. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്‍റെ ഫൈനൽ നടക്കുന്നതിനിടെ കാണികൾ ഇരുന്ന ​ഗ്യാലറി തകർന്ന് വീഴുകയായിരുന്നു. ​ഗ്യാലറി തകര്‍ന്നതിന് പിന്നാലെ കാണികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
അപകടത്തില്‍ 70 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ഫൈനൽ മത്സരം കാണാൻ പരിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മത്സരത്തിന്റെ സംഘാടകരായ കനിവ് സാംസ്കാരിക വേദിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments