Monday, March 23, 2026
No menu items!
Homeവാർത്തകൾപാലക്കാട് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു

പാലക്കാട് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു

തിരുവനന്തപുരം: വൻ കായിക പദ്ധതിയെ വരവേല്‍ക്കാൻ പാലക്കാട് ഒരുങ്ങിക്കഴിഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻറെ സ്‌പോർട്‌സ് ഹബ് സ്‌റ്റേഡിയം ആണ് മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിൻറെ 21 ഏക്കർ സ്ഥലത്ത് വരുന്നത്. കായിക പ്രേമികള്‍ക്കായി രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യവും ഈ കായിക പദ്ധതിയില്‍ വരുന്നുണ്ട്.

സ്‌പോർട്‌സ് ഹബ് നിർമ്മിക്കുന്നത് ഭഗവതി ക്ഷേത്രത്തിൻറെയും അസോസിയേഷൻറെയും പേരിലായിരിക്കും. ഈ വർഷം ഡിസംബറിലാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിടുക. 33 വർഷത്തേക്കാണ് ലീസ് എഗ്രിമെൻറിൻറെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭൂമി ഏറ്റെടുക്കുക. പ്രദേശവാസികളെ നിരാശയിലാഴ്ത്താതെയാണ് പദ്ധതി കൊണ്ടുവരിക. പ്രദേശവാസികള്‍ക്ക് തന്നെയാണ് ഈ കായിക പദ്ധതിയില്‍ ജോലിക്ക് മുൻഗണന നല്‍കുക.

21,35000 രൂപയാണ് പ്രതിവർഷം ഈ പദ്ധതിയിലൂടെ ക്ഷേത്രത്തിനു ലഭിക്കുക. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കേരള ക്രിക്കറ്റ് അസോസിയേഷൻ നല്‍കും. 2018-ല്‍ ആണ് കായിക പദ്ധതിയുടെ നടപടിക്രമങ്ങള്‍ തുടങ്ങിയത്. എന്നാല്‍ കോവിഡ് മൂലം ഇത് വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് ആക്‌ട് 1951 പ്രകാരം തുടങ്ങിയ നടപടികള്‍ മലബാർ ദേവസ്വവും അമ്ബലം ട്രസ്റ്റ്റ്റും സെപ്റ്റംബറില്‍ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. 2025 ജനുവരിയോടെയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കുക. ആദ്യഘട്ട നിർമ്മാണം 2026 ന് പൂർത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രില്‍ മാസത്തോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments