Sunday, April 12, 2026
No menu items!
Homeവാർത്തകൾപാക്കിസ്ഥാന്റെ മധ്യസ്‌ഥതയിൽ ഇറാനും യുഎസും തമ്മിൽ നടത്തിയ ആദ്യഘട്ട ചർച്ചയിൽ തീരുമാനമായില്ല

പാക്കിസ്ഥാന്റെ മധ്യസ്‌ഥതയിൽ ഇറാനും യുഎസും തമ്മിൽ നടത്തിയ ആദ്യഘട്ട ചർച്ചയിൽ തീരുമാനമായില്ല

ഇസ്ലാമാബാദ് :പാക്കിസ്ഥാന്റെ മധ്യസ്‌ഥതയിൽ ഇറാനും യുഎസും തമ്മിൽ നടത്തിയ ആദ്യഘട്ട ചർച്ചയിൽ തീരുമാനമായില്ല .ചില അഭിപ്രായവ്യത്യാസങ്ങൾ.നിലനിൽക്കുന്നുണ്ടെങ്കിലും ചർച്ചകൾ തുടരുമെന്ന് പോസ്റ്റ‌ിൽ പറയുന്നുണ്ടെങ്കിലും ഇത് എപ്പോൾ പുനഃരാരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്‌ചയും ചർച്ചകൾ തുടരുമെന്ന് ഇറാൻ സ്‌റ്റേറ്റ് ടിവി റിപ്പോർട്ടിൽ പറയുന്നു. ചർച്ചകൾ അവസാനിച്ചോ എന്നതിനെ സംബന്ധിച്ച് യുഎസ് ഭരണകൂടം പ്രതികരിച്ചിട്ടില്ല. അതേസമയം, ചർച്ച ഹോർമുസ് കടലിടുക്കു പ്രശ്‌നത്തിൽ തട്ടിനിൽക്കുകയാണെന്ന് ഇറാൻ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

14 മണിക്കൂർ നീണ്ട ചർച്ചകൾ തൽക്കാലം അവസാനിച്ചതായും ഇരുപക്ഷത്തു നിന്നുമുള്ള സാങ്കേതിക വിദഗ്ധർ രേഖകൾ കൈമാറുമെന്നും ഇറാൻ സർക്കാർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments