Monday, February 16, 2026
No menu items!
Homeവാർത്തകൾപശ്ചിമഘട്ടത്തിലെ കുഞ്ഞിപ്പൂവ് ഇനി ഇമ്പേഷ്യൻസ് അച്യുതാനന്ദനി

പശ്ചിമഘട്ടത്തിലെ കുഞ്ഞിപ്പൂവ് ഇനി ഇമ്പേഷ്യൻസ് അച്യുതാനന്ദനി

തിരുവനന്തപുരം : വിപ്ലവ നായകൻ വിഎസിന്റെ ഓർമ്മയ്ക്ക് പശ്ചിമഘട്ടത്തിലെ ഒരു കാട്ടുപൂവിന് ഇമ്പേഷ്യൻസ് അച്യുതാനന്ദനി എന്ന് ശാസ്ത്രലോകം പേര് നൽകി. ഒരു സംഘം മലയാളി ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം കാശിത്തുമ്പയ്ക്കാണ് ഇമ്പേഷ്യൻസ് അച്യുതാനന്ദനി (Impatiens achudanandanii) എന്നപേര് നൽകിയിരിക്കുന്നത്.

2021-ൽ അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ‘ഫൈറ്റോകീസ്’ (PhytoKeys)-ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ സസ്യത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്.

ലൂക്ക ഓൺലൈനിൽ ഗവ. വിക്ടോറിയ കോളേജിലെ അധ്യാപകനും ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗവുമായ ഡോ. വി.സുരേഷ് എഴുതിയ ലേഖനത്തിലാണ് ഇതിനെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

കേരളത്തിന്റെ പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്നതിൽ വി എസ് കാണിച്ച ജാഗ്രതയും ദീർഘവീക്ഷണവുമാണ് കാശിതുമ്പയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്.

പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വി. എസ് മലകളും കുന്നുകളും കയറിയിറങ്ങിയിരുന്നു.

പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക തനിമ നിലനിർത്താനും മതികെട്ടാൻ ചോലയുടെ സംരക്ഷണത്തിനായി മുൻകൈയെടുത്തതിനുമുള്ള ആദരസൂചകമായാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേര് ഈ സസ്യത്തിന് നൽകുന്നത്” എന്ന് ഗവേഷകർ തങ്ങളുടെ പ്രബന്ധത്തിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ കല്ലാർ വനമേഖലയിൽ, സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്ററിലധികം ഉയരത്തിലുള്ള നീർച്ചോലകൾക്കരികിലാണ് ഈ സസ്യത്തെ കണ്ടെത്തിയത്. വെള്ളയിൽ ക്രീം നിറം കലർന്ന ഇതളുകളും പൂവിനകത്ത് മഞ്ഞ പൊട്ടുമുള്ള അതിമനോഹരമായ ഒരു ചെടിയാണിത്.

ആര്യ, ഡോ. വി.എസ്. അനിൽകുമാർ; പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലാൻ്റ് ജനറ്റിക് റിസോഴ്സ് വിഭാഗത്തിലെ എം.ജി. ഗോവിന്ദ്; പാലക്കാട് ഗവ: വിക്ടോറിയ കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. വി.സുരേഷ്; തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിലെ ലബോറട്ടറി ഓഫ് ഇമ്മ്യൂണോഫാർമക്കോളജി ആൻഡ് എക്സ്പിരിമെൻ്റൽ തെറാപ്യൂട്ടിക്സിലെ ഡബ്ല്യൂ.കെ. വിഷ്ണു എന്നിവർ ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments