Tuesday, February 24, 2026
No menu items!
Homeവാർത്തകൾപശുക്കളെ വാങ്ങുന്നതിന് കർഷകർക്ക് പലിശയില്ലാതെ ലോണ്‍ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി ജെചിഞ്ചുറാണി

പശുക്കളെ വാങ്ങുന്നതിന് കർഷകർക്ക് പലിശയില്ലാതെ ലോണ്‍ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി ജെചിഞ്ചുറാണി

ചെറുതോണി: മൂന്നാറില്‍ ജില്ലാ ക്ഷീരകർഷക സംഗമത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കിടാരി പാർക്കുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ക്ഷീരകർഷകർക്കായി സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതിനായി പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. ഇതിന് ഏകദേശം 57 കോടി ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ദേവികുളം എം.എല്‍.എ അഡ്വ. എ. രാജ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ . എം.എം.മണി, വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു, എറണാകുളം മില്‍മ മേഖലാ യൂണിയൻ ചെയർമാൻ എം ടി.ജയൻ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ഇടുക്കിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ മറ്റ് പ്രമുഖ സാമൂഹ്യ സാംസ്കാരിക സഹകരണ നേതാക്കള്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്ഷീരസംഗമത്തില്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments