Thursday, March 26, 2026
No menu items!
Homeവാർത്തകൾപയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകൾ പുറത്തുവിടാൻ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശം

പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകൾ പുറത്തുവിടാൻ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശം

കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകൾ പുറത്തുവിടാൻ സി.പി.എം നിർദേശം. സംസ്ഥാന കമിറ്റിയാണ് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷി​ന് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പാർട്ടി പുറത്താക്കി വി.കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളിൽ അണികൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന സാഹചര്യത്തിലാണ് കണക്കുകൾ പുറത്തുവിടാൻ പാർട്ടി നിർദേശം നൽകിയതെന്നാണ് സൂചന. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി കണക്കുകൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നേരത്തെ നിലപാടെടുുത്തിരുന്നു.ഫണ്ട് താൽക്കാലിക ആവശ്യങ്ങൾക്കായി വകമാറ്റിയവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ ഇതിൽ പാർട്ടിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാ്കകി. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ പാർട്ടിക്ക് അകത്തു പറയുമെന്നും കെ.കെ രാഗേഷ് കൂട്ടിച്ചേർത്തു. അതേസമയം നേതൃത്വത്തെ അണികൾ തിരുത്തണം ‘ എന്ന പേരിലുള്ള പുസ്തകം പുറത്തിറങ്ങുന്നത് ഫെബ്രുവരി നാലിനാണ്. ജോസഫ് സി. മാത്യുവാണ് പ്ുസ്തകം പ്രകാശനം ചെയ്യുന്നത്. ബുധനാഴ്ച പയ്യന്നൂർ ഗാന്ധി പാർക്കിൽ എം.എൻ വിജയന്‍റെ മകൻ ഡോ. വി.എസ് അനിൽകുമാറിന് കോപ്പി നൽകിയാണ് ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിർവഹിക്കുക. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് വി.കുഞ്ഞികൃഷ്ണനെ സി.പി.എം പുറത്താക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സി.പി.എമ്മുകാർ പ്രകടനം നടത്തിയിരുന്നു. പുസ്തകത്തിൽ സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. നേതാക്കൾ തന്നെ സി.പി.എമ്മിനെ കമ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കിയെന്ന് കുഞ്ഞിക്കൃഷ്ണൻ പുസ്തകത്തിൽ പറയുന്നു. ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയാക്കി മാറ്റുകയായിരുന്നു നേതാക്കൾ. നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാൽ ഒരു പ്രബന്ധം തന്നെ തയാറാക്കാൻ കഴിയുമെന്നും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments