കൊച്ചി: പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി മികച്ച പത്ത് ഹ്രസ്വകാല ഓൺലൈൻ കോഴ്സുകളുമായി കുസാറ്റ്. കുസാറ്റ് സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇ കണ്ടെന്റ് നടത്തുന്ന ഈ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രായഭേദമന്യേ കുസാറ്റിന് അകത്തും പുറത്തും നിന്നുമുള്ള വിദ്യാർഥികൾക്ക് ചേരാമെന്നുള്ളതാണ് പ്രത്യേകത.
ക്രിമിനോളജി, ഫിഷറീസിന്റെ സാമ്പത്തികശാസ്ത്രം, ഉപഭോക്തൃസംരക്ഷണ നിയമങ്ങൾ, കോർപറേറ്റ് നിയമങ്ങൾ, മോളിക ലാർ മോഡലിങ്, ഇന്നൊവേഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് കോഴ്സുകൾ. മറൈൻ, കെമിസ്ട്രി, മാനേജ്മെന്റ്, നിയമം, പരിസ്ഥിതി വിഭാഗങ്ങളിലെ പ്രഗൽഭരായ അധ്യാപകരാണ് ഓരോ കോഴ്സും തയ്യാറാക്കിയിരിക്കുന്നത്. നാലു മാസം ദൈർഘ്യമുള്ള കോഴ്സുകളാണിവ.
കുസാറ്റിന് പുറത്തുനിന്നുള്ളവർക്ക് 3540 രൂപയും കുസാറ്റ് അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 2000 രൂപയുമായിരിക്കും ഫീസ്. കുസാറ്റിലെ വിദ്യാർഥികൾക്ക് കരിക്കുലത്തിന്റെ ഭാഗമല്ലാത്ത കോഴ്സുകളിലേക്ക് 1000 രൂപയും കരിക്കുലത്തിന്റെ ഭാഗമായതിനു സൗജന്യമാണ്. രണ്ടുമുതൽ നാലുവരെയുള്ള കോഴ്സ് ക്രെഡിറ്റുകളും (അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC) യിൽ കൂട്ടിച്ചേർക്കാവുന്ന ക്രെഡിറ്റുകൾ) കുസാറ്റ് സർട്ടിഫിക്കറ്റും കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ആഗസ്ത് 15.
വിവരങ്ങൾക്ക് www.cdec.cusat.ac.in, MOB: 9400039634.