Tuesday, July 8, 2025
No menu items!
HomeCareer / job vacancyപത്താം ക്ലാസ്സ് ഉള്ളവർക്ക് GD കോൺസ്റ്റബിൾ വിജ്ഞാപനം, 39481 ഒഴിവുകൾ

പത്താം ക്ലാസ്സ് ഉള്ളവർക്ക് GD കോൺസ്റ്റബിൾ വിജ്ഞാപനം, 39481 ഒഴിവുകൾ

കേന്ദ്ര സർക്കാരിൻ്റെ കീഴിൽ മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ സേനകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഇപ്പോൾ GD കോൺസ്റ്റബിൾ തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ സേനകളിൽ കോൺസ്റ്റബിൾ പോസ്റ്റുകളിൽ മൊത്തം 39481 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. എസ്എസ്എഫ്, റൈഫിൾമാൻ (ജിഡി) എന്നിവയിലെ കോൺസ്റ്റബിൾ നിയമനത്തിനായി സ്റ്റാഫ് സെലെക്ഷൻ കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചത്.

അംഗീകൃത ബോർഡ് / സർവകലാശാലയിൽ നിന്ന് മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 വയസ് മുതൽ 23 വയസ് വരെ. 100 രൂപയാണ് അപേക്ഷാഫീസ്. സ്ത്രീകൾ, എസ് സി/എസ് ടി വിഭാഗക്കാർ, മുൻ സർവീസ് ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഫീസില്ല._ഒക്ടോബര് 14 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), മെഡിക്കൽ എക്സാമിനേഷൻ (DME/ RME), ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ്. കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും https://ssc.gov.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments