മധ്യപ്രദേശ്: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പറിൽ അപ്രന്റിസ്ഷിപ്പിന് അവസരം. പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 167 പേരെയാണ് തെരഞ്ഞെടുക്കുക. മധ്യപ്രദേശിലെ മലൻജിഖണ്ഡിലുള്ള കോപ്പർ പ്രോജക്ടിലാണ് തൊഴിൽ അവസരമുള്ളത്.
നിയമാനുസൃത സ്റ്റൈപ്പൻഡ് അനുവദിക്കും. 2023-നോ അതിനുമുമ്പോ ഐടിഐ പാസ്സായവർ മറ്റെവിടെയും അപ്രന്റിസ്ഷിപ്പ് ചെയ്യുകയോ പ്രവൃത്തി പരിചയം നേടുകയോ ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്മൂലം മജിസ്ട്രേറ്റ് അല്ലെങ്കിൽ നോട്ടറി ഒപ്പുവെച്ചത് ഹാജരാക്കണം. ഡിപ്ലോമ,ബിഇ, ബിടെക്, അല്ലെങ്കിൽ തത്തുല്യമായ ഉയർന്ന യോഗ്യതകൾ പരിഗണിക്കില്ല. ഒഴിവുള്ള തസ്തികകളെക്കുറിച്ചു അറിയാൻ www.hindustan copper.com സന്ദർശിക്കുക
പ്രായ പരിധി 18 മുതൽ 25 വയസ് വരെ. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് നിയമാനുസൃത ലഭിക്കും. www. apprenticeshipindia.gov.in-ൽ രജിസ്റ്റർചെയ്തശേഷം ഹിന്ദുസ്ഥാൻ കോപ്പറിന്റെ വെബ്സൈറ്റായ www.hindustan copper.com മുഖേന ഓൺലൈനായി അപേക്ഷിക്കണം



