Tuesday, July 8, 2025
No menu items!
Homeസൗന്ദര്യംപക്ഷിനിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും സ്വർഗ്ഗം: പാതിരാമണൽ ദ്വീപ്

പക്ഷിനിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും സ്വർഗ്ഗം: പാതിരാമണൽ ദ്വീപ്

പക്ഷി നിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു മറഞ്ഞിരിക്കുന്ന ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാതിരാമണൽ ദ്വീപിനെ കുറിച്ച് അധികമാർക്കും അറിയില്ല. വേമ്പനാട് തടാകത്തിൽ 10 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ദ്വീപ് ലോകമെമ്പാടുമുള്ള നൂറുകണക്കിന് അപൂർവ ദേശാടന പക്ഷികളുടെയും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെയും സങ്കേതമാണ്. പാതിരാമണലിലേയ്ക്ക് ബോട്ടിൽ മാത്രമേ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ആലപ്പുഴയിൽ നിന്ന് പാതിരാമണലിലേക്കുള്ള യാത്രയ്ക്ക് മോട്ടോർ ബോട്ടിൽ ഏകദേശം ഒന്നര മണിക്കൂർ സമയം ആവശ്യമാണ്. സ്പീഡ് ബോട്ടാണെങ്കിൽ സമയം 30 മിനിട്ടായി ചുരുക്കാം. ഹൗസ്ബോട്ട് ക്രൂയിസിന് അനുയോജ്യമായ സ്ഥലം കൂടിയാണ് പാതിരാമണൽ. ഈ ദ്വീപിൽ ഏകദേശം 90 ഇനം പക്ഷികൾ, 30 ഇനം ചിത്രശലഭങ്ങൾ, 160 ഇനം സസ്യങ്ങൾ, 55 ഇനം മത്സ്യങ്ങൾ, 20 ഇനം ചിലന്തികൾ എന്നിവയുണ്ട്. മനുഷ്യന്റെ ഇടപെടൽ കുറവായതിനാൽ പാതിരാമണൽ നിരവധി ജലപക്ഷികളുടെ വിഹാരകേന്ദ്രം കൂടിയാണ്. ‌‌ സമീപ വർഷങ്ങളിൽ, ഒരു പരിസ്ഥിതി ടൂറിസം കേന്ദ്രമെന്ന നിലയിൽ ദ്വീപിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ പാതിരാമണൽ ജൈവവൈവിധ്യ സംരക്ഷണവും ഉത്തരവാദിത്ത പരിസ്ഥിതി ടൂറിസം വികസന പദ്ധതിയും ആരംഭിച്ചു. ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കണ്ടൽക്കാടുകളും മറ്റ് സസ്യജാലങ്ങളും ഉൾപ്പെടെയുള്ള ദ്വീപിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാതിരാമണലിൽ എത്തുന്ന സന്ദർശകർക്ക് ദ്വീപിന്റെ ശാന്തമായ അന്തരീക്ഷത്തിൽ മുഴുകാം. പാതിരാമണലിൽ ശാന്തസുന്ദരമായ സായാഹ്നങ്ങൾ ആസ്വദിക്കാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments