ദുബൈ: പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ദുബൈയില്‍ പുതിയ നിയമം പാസാക്കി. പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ഉപാധികളോടെയാണ് നിയമം അവതരിപ്പിച്ചത്. പകര്‍ച്ചവ്യാധി പിടിപെട്ടവരും രോഗബാധ സംശയിക്കുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയുന്നതിനും അതുവഴി കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് തടയാനുമാണ് പുതിയ നിയമം വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. രോഗബാധയുള്ളവരോ രോഗബാധ സംശയിക്കുന്നവരോ യാത്ര ചെയ്യാന്‍ പാടില്ല. ഇവര്‍ ആശുപത്രിയിലേക്കല്ലാതെ മറ്റൊരിടത്തേക്കും യാത്ര ചെയ്യാന്‍ പാടില്ലെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. മറ്റ് യാത്രകള്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി വാങ്ങണം. രോഗം പടരാന്‍ സാധ്യതയുള്ളവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗബാധ മറച്ചുവെക്കുകയോ രോഗം പടരാനുള്ള സാഹചര്യം മനഃപൂര്‍വ്വമോ അല്ലാതെയോ ഉണ്ടാക്കുകയും ചെയ്യരുത്. രോഗം പടരാതിരിക്കാന്‍ കര്‍ശന നടപടികള്‍ പാലിക്കണം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ച നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം പ്രാബല്യത്തിൽ വരും.
പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ദുബൈയില്‍ പുതിയ നിയമം പാസാക്കി
RELATED ARTICLES