തൃശൂർ സിറ്റി പോലീസും ന്യൂറോൺസ് ചെസ്സ് ക്ളബ്ബും ചേർന്ന് ഗാന്ധിജയന്തി ലഹരി നിരോധനവാരാചരണത്തിനോടനുബന്ധിച്ച് ഒരുക്കുന്ന ‘ഫ്ളാഷ് ചെസ്സ് മത്സരം’. സുചിന്തയാണ് പ്രധാനം, ആരോഗ്യമുള്ള മനസ്സിൽ മയക്കുമരുന്നിനും ലഹരിക്കും സ്ഥാനമില്ല. ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തൃശൂർ സിറ്റി പോലീസിൻെറ നേതൃത്വത്തിൽ ചെസ്സ്ക്ളബ്ബായ ന്യൂറോൺസും ലൂക്കോ സൈറ്റ്സും (സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) തമ്മിലുള്ള ചെസ്സ് മത്സരം 02.10.2024 വൈകീട്ട് 4 മുതൽ 6 വരെ (റാപ്പിഡ് ചെസ്സ് മത്സരം) വടക്കുനാഥൻ ക്ഷേത്രമൈതാനത്ത് നടത്തി. സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ. ആർ. ഐ. പി. എസ് ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.
06.10.2024 തിയ്യതി രാവിലെ 08.00 മണിക്ക് സെൻറ് തോമസ് കോളേജ് മത്സരസ്ഥലത്തു നിന്നും ന്യൂറോൺസിന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന തല ചെസ്സ് മത്സരത്തിനു മുന്നോടിയായുള്ള ലഹരിക്കെതിരെ ചെസ്സ് ലഹരി എന്ന ആപ്തവാക്യം മുൻ നിർത്തിയുള്ള കൂട്ടയോട്ടം എ.സി.പി.സലീഷ്. എൻ. ശങ്കർ ദീപശിഖ നൽകി ആരംഭിക്കും.
സെൻറ് തോമസ് കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാദർ ബിജു പാണേങ്ങാടൻ ഫ്ളാഗ് ഓഫ് ചെയ്യും. മത്സരത്തിൻെറ ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് നിർവ്വഹിക്കും. ആർബിറ്റർ ആർ യു നൌഷാദ് മത്സരം നിയന്ത്രിക്കും.



