എറണാകുളം: ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (ഈവനിങ് ബാച്ച്) അപേക്ഷ ക്ഷണിച്ചു.
ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് ആറ് മണി മുതൽ എട്ട് മണി വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്.
സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല
ജേണലിസം, മോജോ, ഡിജിറ്റൽ മാർക്കറ്റിങ് കൊണ്ടന്റ് റൈറ്റിങ് ടെക്നിക്ക്സ്, ഫോട്ടോ ജേണലിസം, വിഡിയോ എഡിറ്റിങ് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കുന്നതിന് മീഡിയ അക്കാദമിയുടെ www.kma.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://forms.gle/Vxyk4Z4FrR8DwMUv9 എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്ക് ഫോൺ: 0484 2422275, 2422068, 9388959192, 04712726275 . വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030



