ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം. 337 ഓളം അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുകയാണ്.
ട്രേഡ് അപ്രന്റീസ് 122, ഡിപ്ലോമ അപ്രന്റീസ് 94, ഗ്രാജുവേറ്റ് അപ്രന്റീസ് 121 എന്നിങ്ങനെയാണ് ഒഴിവുകൾ . യോഗ്യത: ട്രേഡ് അപ്രന്റീസ്–- ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. ഡിപ്ലോമ അപ്രന്റീസ്–- സംസ്ഥാന കൗൺസിൽ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ്, സംസ്ഥാന സർക്കാർ/സർവകലാശാല സ്ഥാപിച്ചതോ കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചതോ ആയ ഒരു സ്ഥാപനത്തിൽനിന്നുള്ള എൻജിനിയറിങ് ബിരുദം. ഗ്രാജുവേറ്റ് അപ്രന്റീസ്: എൻജിനിയറിങ്/ടെക്നോളജി സ്ട്രീമുകളിലോ ബിഎ, ബിഎസ്സി, ബികോം തുടങ്ങിയ ജനറൽ സ്ട്രീമുകളിലോ ബിരുദാനന്തര ബിരുദം.
ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി : ജൂലൈ 21. വിവരങ്ങൾ: www.npcil.nic.inൽ



