മലയിന്‍കീഴ് : നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേനാ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. അംഗങ്ങള്‍ക്കുള്ള കളക്ഷന്‍ ബാഗ് വിതരണം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. കൂടാതെ ലിംഗ അവസ്ഥ പഠന റിപ്പോര്‍ട്ടിന്റെ പ്രകാശനവും നടന്നു. ഹരിത ഓഫീസുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നവകേരളം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍ സീമ വിതരണം ചെയ്തു. ചടങ്ങില്‍ ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ, കില ഡയറക്ടര്‍ ജനറല്‍ നിസാമുദീന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. ചന്ദ്രന്‍നായര്‍, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനന്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരന്‍ നായര്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി, ബി.ഡി.ഒ അജയ്‌ഘോഷ്, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



