കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പഞ്ചായത്തിൽ പെട്ട നെല്ല്യാട്ടി പുഴയിലൂടെയും, അകലപ്പുഴയിലൂടെയും ഉല്ലാസ യാത്രക്ക് ഉത്തമ കേന്ദ്രം നെല്ല്യടി ടൂറിസ്റ്റ് കേന്ദ്രം കോട്ടക്കാട് മുറിയാണ്. കെ. ടി. രഘുനാഥ്, മാനേജിങ് ഡയറക്ടറും, Dr. അമർജിത്, കെ. ടി. ഹരിദേവ്, ഡയറക്ടർ മാരുമാണ്. കോഴിക്കോട് ലിഷർ ടൂറിസം പ്രൈവറ്റ് ltd കമ്പനി ആണ്.
അകലാ പുഴയുടെ ഭാഗമായ നെല്ല്യാടി പുഴയിലാണ് പ്രകൃതി രമണീയമായ ഈ ടൂറിസം പദ്ധതി. വികസനത്തിന്റെ പാതയിൽ കൊയിലാണ്ടി -കൊല്ലം -നെല്ല്യാടികടവ് -മേപ്പയ്യൂർ-കൊല്ലം റോഡിൽ നെല്ല്യാടി കടവ് പാലത്തിന്റെ സമീപം ജെട്ടിയിൽ ഇറങ്ങിയാൽ മതി കോട്ടക്കാട്ടുമുറിയാണ് വിനോദയാത്ര കേന്ദ്രം. ഏകദേശം 2 വർഷം മുൻപ് കൊയിലാണ്ടി നഗര സഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ബോട്ട് ജെട്ടി ഉത്ഘാടനം ചെയ്തു. ബോട്ട് ജെട്ടി, കയകിങ്, സ്പീഡ് ബോട്ട് , ശിക്കര ബോട്ട്, വില്ലേജ് ഫുഡ് എന്നിവയും പദ്ധതിയുടെ പ്രത്യേകതകളാണ്.
പ്രകൃതി ദത്തവും, സംസ്കാരി കവും, മനുഷ്യ നിർമിതവും ആയ പൈതൃകങ്ങൾ പരിയവക്ഷണം ചെയ്‌തും, സംരക്ഷിച്ചും, വികസിപിച്ചും, പ്രോത്സാഹിപ്പിച്ചും കോഴിക്കോട്ടിനെ ആകർഷികവും പ്രധാനവുമായ വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയാണ് ലിസർ ടൂറിസം ഉന്നം വെക്കുന്നത്.