Saturday, December 20, 2025
No menu items!
Homeവാർത്തകൾനെടുമ്പാശ്ശേരി എയർപോർട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്റർ

നെടുമ്പാശ്ശേരി എയർപോർട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്റർ

ചെങ്ങമനാട്: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആഭ്യന്തര ടെർമിനൽ ( ടി – 1) ആഗമന ഭാഗത്താണ് കൗണ്ടർ ആരംഭിച്ച സെന്റർ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്‌ അഡ്വ. പി. എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടകർക്കും ഭക്തർക്കും 24 മണിക്കൂറും ഇവിടെ സേവനം ലഭ്യമാകും.

ഇൻഫർമേഷൻ സെന്ററിലുള്ള ഡിജിറ്റൽ കൗണ്ടർ വഴി അപ്പം, അരവണ, പ്രസാദം ഡിജിറ്റലായി ബുക്ക് ചെയ്യാവാൻ കഴിയുന്നതാണ്. സൗത്ത് ഇന്ത്യൻ ബാങ്കുമായി (എസ്. ഐ. ബി) സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ ബുക്ക് ചെയ്ത രസീതുമായി ശബരിമല മാളികപ്പുറം നടയ്ക്കടുത്തുള്ള എസ്.ഐ.ബി കൗണ്ടറിൽ ചെന്നാൽ പ്രസാദം ലഭ്യമാകും. അന്നദാനത്തിനും മറ്റുമുള്ള സംഭാവനകളും ക്യൂ.ആർ കോഡ് വഴിയും ഡിജിറ്റൽ കാർഡ് വഴിയും സിയാലിലെ ഡിജിറ്റൽ കൗണ്ടർ വഴി നടത്താവുന്നതാണ്. അതോടൊപ്പം വഴിപാടുകൾ നടത്താനുള്ള ‘ഇ-കാണിക്ക’ സൗകര്യവും സെന്റററിൽ ഒരുക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്കായി ഒരു ഇടത്താവളം പ്രവർത്തിക്കുന്നുണ്ട്. തീർത്ഥാടകർക്ക് വിശ്രമിക്കാനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇടത്താവളത്തിനുള്ളിൽ ഏർപ്പെടുത്തിയിരുന്നു. പ്രീ പെയിഡ് ടാക്സി കൗണ്ടർ, കുറഞ്ഞ ചെലവിൽ സിയാലിലെ 0484 എയ്റോ ലോഞ്ചിൽ താമസസൗകര്യം എന്നിവയും ലഭ്യമാണ്. സിയാലിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി യുടെ സ്പെഷ്യൽ സർവ്വീസ് എല്ലാ ദിവസവും രാത്രി 8 മണിക്ക് പ്രവർത്തനം നടത്തി വരുന്നു.

സിയാൽ എയർപോർട്ട് ഡയറക്ടർ മനു .ജി, സി.എഫ്. ഒ സജി ഡാനിയേൽ, ജനറൽ മാനേജർ രാജേന്ദ്രൻ ടി, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർമാരായ അഡ്വ. എ. അജികുമാർ, ശ്രീ. സുന്ദരേശൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് ബാങ്കിങ് ജോയിന്റ് ജനറൽ മാനേജർ കൃഷ്ണകുമാർ പി, ഡിജിറ്റൽ & ടെക്നോളജി ഡെപ്യൂട്ടി ജനറൽ മാനേജർ റോബി ജോർജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments