Wednesday, June 25, 2025
No menu items!
Homeവാർത്തകൾനൂറിന കർമപരിപാടികളുമായി കുറവിലങ്ങാട് ഇടവകയിൽ കുടുംബക്കൂട്ടായ്മ

നൂറിന കർമപരിപാടികളുമായി കുറവിലങ്ങാട് ഇടവകയിൽ കുടുംബക്കൂട്ടായ്മ

കുറവിലങ്ങാട്: ഒരുമാസത്തിൽ നൂറിന കർമപരിപാടികളുമായി കുറവിലങ്ങാട് ഇടവകയുടെ കുടുംബകൂട്ടായ്മ‌. ഇടവകയിലെ കു ടുംബ കൂട്ടായ്മ നേതൃത്വം പുനഃക്രമീകരിച്ചതിന് പിന്നാലെയാണ് പുതിയ കർമപരിപാടികൾ ആരംഭിച്ചത്. 100 പ്രവർത്തനങ്ങൾ ഇടവകയുടെ 28 വാർഡുകളിലെ 81 യൂണിറ്റുകളിലായി പൂർത്തീകരിച്ചതിനു ശേഷം ഇടവക തല പ്രവർത്തനോത്ഘാടനം നടത്തുക എന്നതാണ് ലക്ഷ്യം.

ഇടവകയിലെ നാലുസോണുകളിലായി പകുതിയോളം യൂണിറ്റുകളിൽ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീ നിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസിസ്റ്റന്റ് വികാരിയും കുടുംബകൂട്ടായ്‌മ ഡയറക്ടറുമായ ഫാ. പോൾ കുന്നും പുറത്ത്, അസിസ്റ്റന്റ് വികാരിമാരും സോൺ ഡയറക്ടർമാരുമായ ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റൻ്റ് ഫാ. ജോസ് കോട്ടയിൽ, കുടുംബകൂട്ടായ്‌മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവരുടെ നേതൃത്വത്തിലാണ് ഇടവകതലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

സോൺതല പ്രവർത്തനങ്ങൾക്ക് സോൺ ലീഡർമാരായ ഷൈജു പാവു ത്തിയേൽ, ജിയോ കരികുളം, ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടി ക്കാട്ടിൽ, സോൺ സെക്രട്ടറിമാരായ ജോളി ടോമി, ഷൈനി സാബു, സ്മിത ഷിജു, ആശ വിക്ടർ എന്നിവരാണ് നേതൃത്വം നൽകുന്നത്. സോൺ ഡയറക്ടറുടെയും യോഗ പ്രതിനിധികളുടെയും നേതൃത്വത്തിൽ യൂണിറ്റ് ഭാരവാഹികളാണ് യൂണിറ്റ് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുന്നത്.

“പ്രാർഥിക്കുന്ന കൂട്ടായ്മ‌ – പ്രവർത്തിക്കുന്ന സമൂഹം ” എന്ന പ്രമേയത്തെ അ ടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സാമൂഹിക, ജീവകാരുണ്യ, ശുചീകരണ , ആരോഗ്യ മേഖലകളിൽ വിവിധ പ്രവർത്തനങ്ങളാണ് യൂണിറ്റുകളിൽ ആരംഭിച്ചിരിക്കുന്നത്.
ഇടവക കുടുംബകൂട്ടായ്മ പ്രവർത്തന ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ ഇടവക തലത്തിൽ ആരംഭിച്ചു. ഉത്ഘാടനത്തിൻ്റെ ഭാഗമായി 500 ഭാരവാഹികളുടെ നേതൃസംഗമം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments