ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടു. ബട്ടൽ സെക്ടറിൽ നിയന്ത്രണരേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്.
നുഴഞ്ഞുകയട്ടത്തിനിടെ ഭീകരരിൽ ഒരാൾ ബോംബ് ചവിട്ടുകയും തൽക്ഷണം പൊട്ടിത്തെറിക്കുകയുമായിരുന്നു. ഭീകരരുടെ കൈയ്യിലുണ്ടായിരുന്ന സ്ഫോടക വസ്തുവും ഇതോടൊപ്പം പൊട്ടിത്തെറിച്ചു. അഞ്ച് പേരും തൽക്ഷണം മരിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായും സൈന്യം അറിയിച്ചു. അതേസമയം, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യൻ സൈന്യം എൽഒസി പ്രദേശത്ത് ലാൻഡ്‌മൈനുകൾ സ്ഥാപിച്ചിട്ടുണ്ട്.