തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവം സമാപിച്ചതോടെ മാലിന്യ മലയായ് മാറിയിരിക്കുക ആണ് വില്വാദ്രിനാഥ ക്ഷേത്ര പരിസരം. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് തിരുവില്വാമലക്കാർ സായാഹ്നം ചിലവഴിക്കുന്ന രാക്ഷസപാറയും പരിസരവും നിറഞ്ഞു കവിഞ്ഞു.
മാലിന്യ നീക്കം നടത്തുവാൻ പഞ്ചായത്ത് അധികാരികളോ ദേവസ്വം അധികൃതരോ തയ്യാറാക്കാത്തത് നാട്ടുകാരിൽ കടുത്ത പ്രതിഷേധം ഉയർത്തുന്നുണ്ട്.



