തുറവൂർ: പറയകാട്ശ്രീനാരായണ ഗുരുദേവൻ സന്നിധാനം ചെയ്ത നാലു കുളങ്ങര ഗുരുസന്നിധിയിൽ ഗുരുദേവജയന്തി മുതൽ മഹാസമാധി വരെ 33 ദിവസം നീണ്ട് നിൽക്കുന്ന ജപയജ്ഞത്തിന് ഭദ്രദീപം തെളിഞ്ഞു. പറയകാട് ഗുരുധർമ്മപ്രചരണ സഭ പ്രസിഡന്റ് കെ.ജി. കുഞ്ഞിക്കുട്ടന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പറയകാട് എസ്.എൻ ട്രസ്റ്റ് പ്രസിഡന്റ് ഡി. പ്രകാശൻ യജ്ഞദീപം തെളിച്ചു. ദേവസ്വം സെക്രട്ടറി എൻ.പി പ്രകാശൻ പതാക ഉയർത്തി. രാമചന്ദ്രൻ , ബിജു പൊന്നും കണ്ടത്തിൽ ആർ. അജയൻ, സി.ജി ശാന്തി, പി റ്റി തങ്കച്ചൻ, ബാലേഷ് ഹരികൃഷ്ണ , കെ.ആർ. സുഗതൻ, കല്പനാ ദത്ത് , പി.വി പവിത്രൻ, ലിഷിന കാർത്തികേയൻ, നിധി സജി, സുധാരമണൻ, വി. ബാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ദിവസവും രാവിലെ 5.30 ന് ഗുരുപൂജ. വൈകിട്ട് 5 ന് ഗുരുദേവ കൃതികളുടെ പാരായണം (സഭയുടെ എസ്.എൻ വിജ്ഞാന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ) 5.30നു ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം ജപം ദൈവദശകം, ഗദ്യ പ്രാർത്ഥനെല്ലി മംഗളരാധി ഈ ചടങ്ങുകൾ നിത്യേന നടക്കും.



